Uncategorized
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഇടവെട്ടിച്ചിറ പൗരസമിതി ആദരിച്ചു


ഇടവെട്ടി: ഇടവെട്ടിച്ചിറ പൗരസമിതിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. കേശവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുജാത ശിവന്‍, എം.കെ. നാരായണ മേനോന്‍, ടി.സി. ജോയി, ബാബു കൊണ്ടാട്ട്, സുരേഷ് കണ്ണന്‍, ഹരികൃഷ്ണന്‍ മടത്തില്‍, അജേഷ് ഇടവെട്ടി എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം കൈവരിച്ച വൈശാഖ് ഗിരീഷ്, ഫാത്തിമ ഷാജഹാന്‍, ദേവീകൃഷ്ണ .എസ്, ദേവിക പ്രസാദ്, മേഘ.എസ്. നായര്‍, നിഖിത മനോഹര്‍, നന്ദന ശ്രീജിത്ത്, സെദാലി .എസ്, ആനന്ദ് പി.വി, ഗംഗാ ശശി, ജോതിക കെ.എസ്, അര്‍ജുന്‍ ചന്ദ്രന്‍, സിബിന്‍.ഇ.എസ്, അന്‍സില്‍ ഷാജഹാന്‍, ഷെഫിന്‍ നവാസ്, എന്നിവരെ ആദരിച്ചു.
