Muvattupuzha

സൈക്കിളും കാറും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരനായ യുവാവിന് പരിക്ക്

മൂവാറ്റുപുഴ :സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരനായ യുവാവിന് പരിക്ക്.പെരുമ്പാവൂർ സ്വദേശിയായ കാർത്തിക വീട്ടിൽ പ്രദീപ് ദക്ഷിണമൂർത്തി (37)-നാണ് പരിക്കേറ്റത്.പെരുമ്പാവൂർ-മൂവാറ്റുപുഴ എം.സി റോഡിൽ മണ്ണൂർ കവലയിൽ ഇന്ന് രാവിലെ 7:45 ഓടെ ആയിരുന്നു അപകടം. മണ്ണൂർ റോഡിൽനിന്ന് എംസി റോഡിലേക്ക് കാർ പ്രവേശിക്കുന്നതിനിടെ മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് എംസി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന സൈക്കിളിലേക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സൈക്കിൾ യാത്രികൻ റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ഓടിക്കൂടിയ നാട്ടുകാരും കാർ യാത്രികനും ചേർന്ന് പരിക്കേറ്റയാളെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!