ChuttuvattomMuvattupuzhaThodupuzha

ജോയ്സ് ജോര്‍ജിന് മൂവാറ്റുപുഴ മേഖലയില്‍ സ്വീകരണം

തൊടുപുഴ : ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന് മൂവാറ്റുപുഴ മേഖലയില്‍ സ്വീകരണം. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആയവന, പായിപ്ര , പാലക്കുഴ, ആരക്കുഴ, മാറാടി, കല്ലൂര്‍ക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകള്‍ മൂവാറ്റുപുഴ നഗരസഭയിലേയും വിവിധ കേന്ദ്രങ്ങളിലായിരുന്നു ബുധനാഴ്ച്ച പര്യടനം. കാലാമ്പൂര് ആട് മാര്‍ക്കറ്റില്‍ നിന്നായിരുന്നു തുടക്കം.ആട് കച്ചവടക്കാര്‍, കര്‍ഷകര്‍ സ്വീകരണമൊരുക്കിയിരുന്നു തുടര്‍ന്ന് പേഴയ്ക്കാപ്പിള്ളിയില്‍ സബൈന്‍ ആശുപത്രിയില്‍ നഴ്സുമാര്‍, ഡോകടര്‍മാര്‍, ജീവനക്കാര്‍ എന്നിവരോട് വോട്ടഭ്യര്‍ത്ഥിച്ചു.

പാലക്കുഴ മൂങ്ങാംകുന്ന് കവലയില്‍ തൊഴിലാളികളും കര്‍ഷകരും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. വടക്കന്‍ പാലക്കുഴ, സെന്‍ട്രല്‍ പാലക്കുഴയിലും പര്യടനം നടത്തി. ഹൈ കെയര്‍ പോളിമര്‍ ഗ്ലൗസ് കമ്പനിയിലെ തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിച്ചു. ഓട്ടോറിക്ഷ തൊഴിലാളികള്‍, വ്യാപാരികള്‍,നാട്ടുകാര്‍ എന്നിവരുമായി സംസാരിച്ച് മാറികയിലെത്തി. മാറിക ആരാധനാമഠം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ഗ്രേയ്സ് വിജയം ആശംസിച്ചു.ആരക്കുഴ ഗവ: ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ജോയ്സിനെ സ്വീകരിച്ചു. ആരക്കുഴ, കണ്ണങ്ങാടി,പെരിങ്ങഴയിലും വിവിധ കോണ്‍വെന്റുകളും സന്ദര്‍ശിച്ചു.

മൂഴി കവലയില്‍ വ്യാപാരികളേയും ഓട്ടോറിക്ഷ തൊഴിലാളികളേയും കണ്ടു. മൂവാറ്റുപുഴ പേട്ട മുഹ് യുദ്ദീന്‍ ജുമ മസ്ജിദില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ ഇമാം ഹുസൈന്‍ മൗലവി സ്വീകരിച്ച് വിജയമാശംസിച്ചു.നോര്‍ത്ത് മാറാടി മഞ്ചിരിപ്പടിയിലെ ആഷ്ലി ഫര്‍ണിഷിംഗ് കമ്പനി, ആയവന കാവക്കാട് ബോഡി ഗിയര്‍ ഇന്റര്‍നാഷണല്‍ സ്ഥപനത്തിലും സ്ഥാനാര്‍ത്ഥിയെത്തി ജീവനക്കാരോടും തൊഴിലാളികളോടും വോട്ടഭ്യര്‍ഥിച്ചു. പേരമംഗലം, കലൂര്‍ കവല, കുളങ്ങാട്ടുപാറ പേപ്പര്‍ കമ്പനിയിലും വോട്ടര്‍മാരെ കണ്ടു,വൈകിട്ട് കടവുര്‍ ലക്ഷം വീട് കോളനി, തൊണ്ണുറാം കോളനി, കല്ലൂര്‍ക്കാട് ലക്ഷം വീട് കോളനി, ആറൂര്‍ കോളനി എന്നിവിടങ്ങളിലും കുടുംബയോഗങ്ങളില്‍ ജോയ്സ് ജോര്‍ജ് പങ്കെടുത്തു. എല്‍.ഡി.എഫ് നേതാക്കളായ ബാബു പോള്‍, ജോണി നെല്ലൂര്‍, ഷാജി മുഹമ്മദ്, എല്‍ദോ എബ്രഹാം, ജോഷി സ്‌കറിയ, എം.ആര്‍ പ്രഭാകരന്‍, ജോളി പൊട്ടയ്ക്കല്‍ തുടങ്ങിയവരും പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!