Thodupuzha

ബീച്ചുകള്‍ ഉള്‍പ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും.സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍.

തൊടുപുഴ :: കര്‍ശന നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് കേരളം മാറുന്നു. മാസങ്ങള്‍ നീണ്ട കടുത്ത നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും ഒടുവില്‍ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, ഓണം എന്നിവ വരുന്നതിനാല്‍ അടുത്ത രണ്ട് ഞായറാഴ്ചകളില്‍ കേരളത്തില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല.

 

ഒന്നരവ‍ര്‍ഷത്തോളമായി വീടുകളില്‍ അടച്ചിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കി സംസ്ഥാനത്തെ ടൂറിസം മേഖലകള്‍ ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും. ഒരു ഡോസ് വാക്സിന്‍ എടുത്തുവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ്സ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാം.ടൂറിസം മേഖലകളില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഉള്‍പ്പടെ നല്‍കും.രണ്ടാം ഘട്ടലോക്ഡൗണിന് ശേഷമാണ് വീണ്ടും ടൂറിസം മേഖലകള്‍ തുറക്കുന്നത്. മൂന്നാര്‍, പൊന്‍മുടി, തേക്കടി, വയനാട്, ബേക്കല്‍, കുട്ടനാട് ഉള്‍പ്പടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇന്ന് മുതല്‍ സ‌ഞ്ചാരികള്‍ക്കെത്താം.പക്ഷെ സഞ്ചാരികള്‍ക്കും ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും ആദ്യഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.ബീച്ചുകള്‍ ഉള്‍പ്പടെ തുറസായ ടൂറിസം മേഖലകള്‍ ഇതിനകം തുറന്ന് കൊടുത്തു. സമ്പുര്‍ണ്ണലോക്ഡൗണ്‍ ദിവസമായിരുന്ന ഞായറാഴ്ചകളിൽ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാവില്ല. എന്നാല്‍ അടുത്ത രണ്ടാഴ്ച ഈ നിയന്ത്രണം ബാധകമല്ല. ലോക്ഡൗണില്‍ ആഭ്യന്തരടൂറിസം മേഖലക്കുണ്ടായ നഷ്ടം 3000 കോടി രൂപയാണെന്നാണ് ഇന്നലെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത്. ഇത്തവണ വെര്‍ച്വലായി ഓണഘോഷം സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!