Thodupuzha
രാജീവ് യൂത്ത് ഫൗണ്ടേഷന്‍ തൊടുപുഴയില്‍ സത്യഗ്രഹ സമരം നടത്തി


തൊടുപുഴ: രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ സിവില്‍ സ്‌റ്റേഷനു മുന്നില്‍ നടത്തിയ സത്യഗ്രഹ സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ജിനേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍.ഐ ബെന്നി, ടി.ജെ പീറ്റര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ്, സജി മുളക്കല്‍, മനോജ് കോക്കാട്ട്, നിഷാ സോമന്‍, രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ഭാരവാഹികളായ റോബിന്‍ മൈലാടി, കെ.ജി സജിമോന്‍, ശാലിനി ശശി, നൈസി തോമസ്, മുഹമ്മദ് അസ്‌ലം, റൊസാരിയോ ടോം, തങ്കച്ചന്‍ പാറടിയില്‍, പോള്‍ അഞ്ചനവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
