Thodupuzha
കോണ്‍ഗ്രസ് നേതാവായിരുന്ന എം.ടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു


ഇടുക്കി: ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്നു എം.ടി. തോമസിന്റെ ഒന്നാം ചരമവാര്‍ഷികയോഗം നടത്തി. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ.എം ആഗസ്തി, റോയി. കെ. പൗലോസ്, അഡ്വ. എസ്. അശോകന്‍, സി.പി മാത്യു, എ.പി ഉസ്മാന്‍, ജോയി വെട്ടിക്കുഴി, ജോര്‍ജ് ജോസഫ് പടവന്‍, അഡ്വ. സിറിയക് തോമസ്, എം.ഡി അര്‍ജുനന്‍, ആഗസ്തി അഴകത്ത്, പി.ആര്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ എം.ടി തോമസ്, കെ.കെ തോമസ്, എ.സി ചാക്കോ തുടങ്ങിവരുടെ ഛായാചിത്രങ്ങളും അനാച്ഛാദനം ചെയ്തു.
