Thodupuzha
കോണ്‍ഗ്രസ് മുനിസിപ്പല്‍ തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി സമരം നടത്തി


തൊടുപുഴ: പെട്രോള്‍, ഡീസല്‍, പാചക വാതക വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് മുനിസിപ്പല്‍ ഈസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എ. ജിന്ന അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പര്‍മാരായ കെ.എം ഷാജഹാന്‍, പി.എ ഷാഹുല്‍, കെ.എസ്.യു. ജില്ലാ സെക്രട്ടറി വിഷ്ണുദേവ്, മിഥുന്‍ ഓമനക്കുട്ടന്‍, വി.എസ് നസീര്‍, നൗഷാദ് പി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.
