Thodupuzha
കോണ്‍ഗ്രസ് തൊടുപുഴയില്‍ പ്രതിഷേധ സൈക്കിള്‍ യാത്ര നടത്തി


തൊടുപുഴ: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനെതിരേ ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സൈക്കിള്‍ യാത്ര നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സികുട്ടീവ് മെമ്പര്‍മാരായ സി.പി മാത്യു, എസ്. അശോകന്‍, എം.കെ. പുരോഷോത്തമന്‍, ഡി.സി.സി നേതാക്കള്‍ ആയ എന്‍.ഐ. ബെന്നി, ടി.ജെ പീറ്റര്‍, ജോസ് അഗസ്റ്റിന്‍, താജുദീന്‍, ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ്, കെ.എസ്.യു. സ്‌റ്റേറ്റ് സെക്രട്ടറി ജോബി സി ജോയ്, തൂഫാന്‍ തോമസ്, കെ.ജി സജിമോന്‍, കെ.എ ഷഫീക്, റഷീദ് കാപ്രാട്ടില്‍, സജി മുളക്കന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
