Thodupuzha
സഹകരണ ഫെഡറേഷന് ധര്‍ണ നടത്തി


തൊടുപുഴ: സംസ്ഥാന വിഷയമായ സഹകരണത്തെ ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലാക്കാനുള്ള ശ്രമത്തിനെതിരെ കേരളാ സഹകരണ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ ഡി.സി.സി.ജനറല്‍ സെക്രട്ടറി തോമസ് മാത്യു കക്കുഴി ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ബിജു നെടുവാരത്തില്, സെക്രട്ടറി പി.എസ് സോണിയ, കെ.സുരേഷ് ബാബു, വി.ആര്.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
