Thodupuzha
സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിന് മികച്ച വിജയം


തൊടുപുഴ: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിന് മികച്ച വിജയം. സയന്‍സ് വിഭാഗത്തില്‍ മീനാക്ഷി അനിമോന് എല്ലാ വിഷയങ്ങള്‍ക്കും എ1 ഗ്രേഡും 96 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനവും കൊമേഴ്സ് വിഭാഗത്തില്‍ അഥീന പി. ബിനു എല്ലാ വിഷയങ്ങള്‍ക്കും എ1 ഗ്രേഡും 95.8 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷ എഴുതിയ 47 കുട്ടികളില്‍ 30 കുട്ടികള്‍ക്ക് ഡിസ്റ്റിങ്ഷനും 17 പേര് 90 ശതമാനം മുകളില്‍ മാര്‍ക്കും നേടി. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും പ്രസിഡന്റ് ജോര്‍ജ് പുതുമന, സെക്രട്ടറി സ്റ്റീഫന്‍ പച്ചിക്കര, പ്രിന്‍സിപ്പല്‍ ജോണ്സണ് മാത്യു, പി.ടി.എ പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയില്‍ എന്നിവര്‍ അഭിനന്ദിച്ചു.
