കോവിഡ് നിബന്ധനകള്‍ ഖജനാവ് നിറക്കാന്‍: കേരളാ കോണ്‍ഗ്രസ്


തൊടുപുഴ: കടകളും ഓഫീസുകളും ആറ് ദിവസത്തേക്ക് തുറക്കുമ്പോള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ ഖജനാവ് നിറയ്ക്കുള്ള സൂത്രപ്പണിയാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.മോനിച്ചന് പറഞ്ഞു. മൂന്ന് ദിവസമായിരുന്ന പ്രവൃത്തി ദിവസങ്ങള്‍ ആറ് ദിവസത്തിലേക്ക് എത്തുക വഴി നിരത്തുകളിലെ തിരക്കൊഴിവാകും. എന്നാല്‍ ഒരു ഡോസ് വാക്സിന് പോലും കേരളത്തിലെ പകുതി ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അലംഭാവം മൂലം ലഭ്യമല്ലാത്ത സാഹചര്യമാണ് ഇന്നുള്ളത്. പ്ലസ് ടൂ, കോളജ് അഡ്മിഷനുകള്‍ തുടങ്ങിക്കഴിഞ്ഞതിനാല്‍ മാതാപിതാക്കളും കുട്ടികളും അഡ്മിഷനും വാക്സിനും വേണ്ടി നെട്ടോട്ടത്തിലാണ്. സര്‍ക്കാര്‍ നിബന്ധനാ രേഖകളില്ലാതെ ദൈനംദിന കാര്യങ്ങള്‍ക്കായി പൊതുജനം പുറത്തിറങ്ങിയാല്‍ പോലീസിന് പെറ്റി ബുക്കടിക്കാന് സര്‍ക്കാര്‍ പ്രസുകള്‍ മതിയാവാത്ത സാഹചര്യം ഉണ്ടാവുമെന്ന് എം.മോനിച്ചന് കുറ്റപ്പെടുത്തി.
