Uncategorized

നഗരസഭയില്‍ കോവിഡ് വാക്‌സിനേഷന്‍  കാര്യക്ഷമമാക്കണം: ബി.ജെ.പി

തൊടുപുഴ: നഗരസഭയില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ കാര്യക്ഷമമാക്കണമെന്ന് ബി.ജെ.പി മുനിസിപ്പല്‍ സമിതി ആവശ്യപ്പെട്ടു. കോവിഡ് മൂന്നാം തരംഗം ആരംഭിക്കുന്നതിന് മുമ്പായി പരമാവധി വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ടോക്കണു വേണ്ടിയുള്ള തിരക്ക് മൂലം പലപ്പോഴും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നു. ഇത് വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമാകും. ഇത്തരത്തിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനുള്ള ഉചിതമായ നടപടികള്‍ സ്വീകരിച്ച് പൊതു ജനങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം സുഗമമാക്കണമെന്നും മുനിസിപ്പല്‍ സമിതി ആവശ്യപ്പെട്ടു. മുനിസിപ്പല്‍ സമിതി പ്രസിഡന്റും 22-ാം വാര്‍ഡ് കൗണ്‍സിലറുമായ ജിതേഷ് ഇഞ്ചക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അനൂപ് പാങ്കാവില്‍, വൈസ് പ്രസിഡന്റുമാരായ ബിനു ആര്‍, രാജേഷ് പി.എസ്, സെക്രറെി അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!