Uncategorized

വനിതാ കോണ്‍ഗ്രസ് ധര്‍ണ്ണ 28 – ന്

തൊടുപുഴ : പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചും, സംസ്ഥാന വനിതാ സെല്‍ നിര്‍ത്തലാക്കിയതിനെതിരേയും, മരംമുറി സംഭവത്തില്‍ ജുഡീഷ്ണല്‍ അന്വേഷണം ആവശ്യപ്പെട്ടും 28 തിങ്കളാഴ്ച രാവിലെ 10 ന് കേരളാ വനിതാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്‍ അറിയിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ രൂപം നല്‍കിയ സംസ്ഥാന വനിതാസെല്‍ അടച്ചു പൂട്ടിയ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ഷീല സ്റ്റീഫന്‍ ആവശ്യപ്പെട്ടു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1994 ലാണ് വനിതാ സെല്‍ രൂപീകരിച്ചത്. പിന്നീട് എല്ലാ ജില്ലകളിലും വനിത സ്‌പെഷ്യല്‍ സെല്ലുകളും അരംഭിച്ചിരുന്നു. ദിവസേന നൂറു കണക്കിനു പരാതികള്‍ വനിതാ സെല്ലുകളിലേക്ക് ലഭിച്ചുകൊണ്ടിരിക്കെ ഇതു നിറുത്തലാക്കുന്ന നടപടി ഉചിതമല്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴും ഇത്തരം പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച സംസ്ഥാന വനിതാ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന വിധത്തിലും നടപ്പാക്കണം. സംസ്ഥാന വനിതാ സെല്ലിന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്നും ഷീലാ സ്റ്റീഫന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!