മൂന്ന് ദിവസത്തെ പ്രതിസന്ധിയ്ക്ക് ശേഷം കേരളത്തില്‍ ഇന്ന് വാക്‌സിനേഷന്‍ വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകും


തൊടുപുഴ : മൂന്ന് ദിവസത്തെ പ്രതിസന്ധിയ്ക്ക് ശേഷം കേരളത്തില്‍ ഇന്ന് വാക്‌സിനേഷന്‍ വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകും. ജില്ലകളിലേക്കുള്ള വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു. വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ പൊലീസ് ഇടപെടും.സംസ്ഥാനത്ത് ഇന്നലെ 9,72,590 ഡോസ് വാക്‌സിന്‍ എത്തിയിരുന്നു. 8,97,870 ഡോസ് കൊവിഷീല്‍ഡും 74,720 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. ഈ വാക്‌സിന്‍ നാല് ദിവസത്തേക്കേ തികയുകയുള്ളൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.കേരളത്തില്‍ ഇതുവരെ 1,90,02,710 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസും 57,16,248 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നാണ്. ഇന്നലെ 22,056 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 11.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
