Thodupuzha
ഓള് കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ധര്‍ണ നടത്തി


തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് ബാബു അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ ട്രഷറര്‍ പി.പി ജോയി ഉദ്ഘാടനം ചെയ്തു. യൂണിയന് നേതാക്കളായ വിജയന്, റെജികുമാര്‍, ഉഷ ബാബു, വി. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
