Thodupuzha
മദ്യവിരുദ്ധ ജനകീയ മുന്നണി തൊടുപുഴയില്‍ ധര്‍ണ നടത്തി


തൊടുപുഴ: സംസ്ഥാനത്തെ വിദേശമദ്യ വില്പനശാലകളുടെ എണ്ണം വീണ്ടും വര്‍ധിപ്പിക്കുവാനുള്ള സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ മുന്നണി നേതാക്കള്‍ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. എന്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. വിന്‍സെന്റ് മാളിയേക്കല്‍, സെബാസ്റ്റിയന് കൊച്ചടിവാരം, സിബി സി. ആന്റണി, ടി.ജെ. പീറ്റര്‍, ജോസ് കടമ്പനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
