Thodupuzha

കള്ളുഷാപ്പ് തൊഴിലാളികളെ  സംരക്ഷിക്കണം: ബി.എം.എസ്

തൊടുപുഴ: താലൂക്കിലെ കള്ള് ചെത്ത് വില്‍പ്പന തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മദ്യവ്യവസായ മസ്ദൂര്‍ സംഘി (ബി.എം.എസ്) ന്റെ നേതൃത്വത്തില്‍ തൊടുപുഴ എക്‌സൈസ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കേരള പ്രദേശ് റ്റോടി ആന്റ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ വി.എന്‍.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.സിജു, ജോയിന്റ് സെക്രട്ടറി എ.പി.സഞ്ചു, മേഖല സെക്രട്ടറി ഷിബുമോന്‍, ജോയ്‌സ് സെബാസ്റ്റിയന്‍, പി.റ്റി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!