Thodupuzha

തൊടുപുഴ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർമാർ തൊടുപുഴ ബി എസ് എൻ എൽ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.

തൊടുപുഴ : കേന്ദ്ര സഹകരണ മന്ത്രാലയം വഴി സഹകരണ പ്രസ്ഥാനത്തെ കയ്യടക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക. സഹകരണ ബാങ്കുകളെ തകർക്കാനുള്ള പ്രചരണങ്ങളെ കരുതിയിരിക്കുക. മഹത്തായ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി തൊടുപുഴ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർമാർ തൊടുപുഴ ബി എസ് എൻ എൽ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. ബാങ്ക് പ്രസിഡൻ്റ് കെ.എം ബാബു ഉദ്ഘാടനം ചെയ്തു. കരുവന്നൂർ ബാങ്കിൽ നടന്ന ക്രമക്കേടിൻ്റെ പേരിൽ സംസ്ഥാനത്ത് സ്തുത്യർഹമായി പ്രവർത്തിക്കുന്ന സംഘങ്ങളെയാകെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ള പ്രചരണങ്ങൾ കേരളത്തിലെ സഹകരണ മേഖലയോടുള്ള അടങ്ങാത്ത പകമൂലം ചില ശക്തികൾ ബോധപൂർവ്വം നടത്തുന്നതാണെന്നും നിക്ഷേപകൻ്റെ ഒരു പൈസ പോലും നഷ്ടപ്പെടാത്ത നിലയിൽ ഗ്യാരണ്ടി ഉറപ്പു നല്കുന്നതാണ് സർക്കാരും സഹകരണ ഡിപ്പാർട്ടുമെൻ്റും എന്നും ഉദ്ഘാടകൻ വ്യക്തമാക്കി. ഡയറക്ടർ കെ.പി.ഹരീഷ് അധ്യക്ഷത വഹിച്ചു.പി.എം.നാരായണൻ, പി.പി.ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!