Thodupuzha
തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന് മുന്‍സിപ്പല്‍ ഓഫീസിനു മുന്പില് ധര്‍ണ നടത്തി


തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന്റെ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ തൊടുപുഴ മുന്‍സിപ്പല്‍ ഓഫീസിനു മുന്പില് ധര്‍ണ നടത്തി. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എം.കെ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന് മുഹമ്മദ്, മുനിസിപ്പല്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് കെ. ദീപക്, മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഷാഹുല്‍ ഹമീദ്, ഡി.സി.സി മെംബര്‍ കെ.എം ഷാജഹാന്, കെ.എസ് ജയകുമാര്‍, എന്‍.ഐ. സലിം, തുടങ്ങിയവര്‍ പ്രസംഗിച്ചു.
