വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നതിനെതിരെ ധര്‍ണ ചൊവ്വാഴ്ച


തൊടുപുഴ: നിലവിലുള്ള വാക്‌സിനേഷന്‍ സെന്ററുകള്‍ക്ക് പുറമേ തൊടുപുഴ ടൗണ്‍, കാരിക്കോട് നൈനാര്‍ പള്ളി ഓഡിറ്റോറിയം, കാഞ്ഞിരമറ്റം എന്നിവിടങ്ങളില്‍ കൂടി പുതിയ വാക്‌സിനേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതിലൂടെ വാക്‌സിന്‍ സെന്ററുകളില്‍ വലിയ തിക്കും തിരക്കും ഉണ്ടാവുകയും രോഗം പകരാന്‍ ഇടയാക്കുകയും ചെയ്തതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നഗരസഭാ പ്രദേശത്ത് നിലവിലുള്ള വാക്‌സിനേഷന്‍ സെന്ററുകള്‍ നിലനിര്‍ത്തുകയും കൂടുതല്‍ മേഖലകളില്‍ പുതിയ സെന്ററുകള്‍ ആരംഭിക്കുകയും ചെയ്യണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കാരിക്കോട് നൈനാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നിലവിലുണ്ടായിരുന്ന വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത് റദ്ദാക്കിയത് അസൗകര്യം ഉണ്ടാക്കി. പാറക്കടവില്‍ നിലവിലുള്ള സെന്റര്‍ നിര്‍ത്തലാക്കാനുള്ള നീക്കം നടക്കുന്നതായും കൗണ്‍സിലര്‍മാര്‍ പറയുന്നു.
