Thodupuzha
ഹിന്ദു ഐക്യവേദി ധര്‍ണ നടത്തും


തൊടുപുഴ: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കും കുട്ടിക്കള്ക്കെതിരായ അതിക്രമങ്ങളും പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി തിങ്കളാഴ്ച കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ധര്‍ണയ്ക്ക് ശേഷം ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് നിവേദനം നല്‍കും. ഈ മാസം 23-ന് ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളില്‍ ഈ വിഷയം ഉന്നയിച്ച് ധര്‍ണ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.കെ. രാജു,ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ജയകൃഷ്ണന്, സംഘടന സെക്രട്ടറി സി.ഡി. മുരളീധരന്, പി.ആര്. കണ്ണന്, എം.കെ. നാരായണ മേനോന് എന്നിവര്‍ പങ്കെടുത്തു.
