Thodupuzha
ജില്ലാ ഹോക്കി അസോസിയേഷന്റെ ഹോക്കി ഗോള്‍ മാരോ ശനിയാഴ്ച തൊടുപുഴയില്‍


തൊടുപുഴ: ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ജില്ലാ ഹോക്കി അസോസിയേഷനും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി നടത്തുന്ന ഹോക്കി ഗോള്‍ മാരോ പ്രോഗ്രാം ശനിയാഴ്ച വെങ്ങല്ലൂര്‍ ഡര്‍ബി ടര്‍ഫ് സ്‌റ്റേഡിയത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയ് മാത്യു അധ്യക്ഷത വഹിക്കും. സോക്കര്‍ സ്‌കൂളില്‍ ആരംഭിക്കുന്ന ഹോക്കി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. രാജു തരണിയില്‍ നിര്‍വഹിക്കും.
