Thodupuzha
ജില്ലാ ഭാഗ്യക്കുറി പുതിയ മന്ദിരത്തിലേയ്ക്ക്: ഉദ്ഘാടനം ബുധനാഴ്ച


തൊടുപുഴ: ജില്ലാ ഭാഗ്യക്കുറി ഓഫീസ് പുതിയ മന്ദിരത്തിലേയ്ക്ക്. ബുധനാഴ്ച രാവിലെ 11.30ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എം.എല്‍.എ, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുക്കും. ധന്വന്തരി ജങ്ഷനു സമീപമാണ് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
