Thodupuzha
ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന് നെറ്റ്ബോള്‍ ഷൂട്ടിങ് നടത്തി


തൊടുപുഴ: ടോക്കിയോ ഒളിമ്പിക്സ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന് തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച നെറ്റ്ബോള്‍ ഷൂട്ടിങ് ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജോയ് മാത്യു അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ടി.സി. രാജു, ഒളിമ്പിക് അസോസിയേഷന് ഭാരവാഹികളായ എം.എസ്. പവനന്, കെ. ശശിധരന്, റഫീക്ക് പള്ളത്തുപറമ്പില്‍, ഡോ. ബോബു ആന്റണി, ജില്ലാ സൈക്ലിങ് അസോസിയേഷന് സെക്രട്ടറി എ.പി മുഹമ്മദ് ബഷീര്‍, ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന് ഭാരവാഹികളായ എന്‍. രവീന്ദ്രന്, റെജി പി. തോമസ്, പി. സന്ദീപ്സെന് എന്നിവര്‍ പ്രസംഗിച്ചു.
