Thodupuzha
ചിരട്ടപ്പാല്‍ ഇറക്കുമതി അനുവദിക്കരുത്: അഗസ്റ്റിയന് വട്ടക്കുന്നേല്‍


തൊടുപുഴ: കേരളത്തിലെ എട്ടുലക്ഷം ചെറുകിട റബര്‍ കര്‍ഷകരെ തകര്‍ക്കുന്ന നടപടിയായിരിക്കും ചിരട്ടപ്പാല്‍ ഇറക്കുമതിയെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും എന്‍.എഫ്.ആര്.പി.എസ് ജനറല്‍ സെക്രട്ടറിയുമായ അഗസ്റ്റിയന് വട്ടക്കുന്നേല്‍ കുറ്റപ്പെടുത്തി. ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നീക്കത്തിന് പിന്നില്‍ ടയര്‍ ലോബിയാണ്. ടയര്ലോബികളുടെ കുതന്ത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴരുതെന്നും അഗസ്റ്റിയന് വട്ടക്കുന്നേല്‍ ആവശ്യപ്പെട്ടു.
