Thodupuzha
അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് ചിത്രരചനാമത്സരം


തൊടുപുഴ: അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസ്സോസിയേഷന് വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. എട്ടാം ക്ലാസ്സ് വരെയും പന്ത്രണ്ടാം ക്ലാസ്സ് വരെയും എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചാണ് ഈ ജലച്ഛായ രചനാ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. കാട്ടിലെ കടുവ എന്നതാണ് വിഷയം. വരച്ച ചിത്രങ്ങള്‍ വാട്സപ്പിലോ (9447753482), ഇ-മെയിലിലോ [email protected] . ജൂലൈ 26, വൈകിട്ട് 5 മണിക്ക് മുമ്പായി ആധാറിന്റെ കോപ്പി സഹിതം ലഭ്യമാക്കണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447753482
