Thodupuzha

ഈസ് ഓഫ് ലിവിംഗ് സര്‍വെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തീകരിച്ചു

ഇടുക്കി : ഇടുക്കി ജില്ലയില്‍ ഈസ് ഓഫ് ലിവിംഗ്് സര്‍വ്വെ പൂര്‍ത്തീകരിച്ച് ആദ്യമായി ഡാറ്റാ അപ്‌ലോഡ്് ചെയ്ത ബ്ലോക്ക് പഞ്ചായത്ത് തൊടുപുഴയായി. കനത്തമഴയെ അവഗണിച്ച് വിഇഒമാര്‍ മുഖേന 6 പഞ്ചായത്തുകളിലും ഡാറ്റാ കളക്ഷന്‍ നടത്തി. തൊടുപുഴ ബ്ലോക്കില്‍ ആകെ 3148 കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഇടവെട്ടി 611, കരിങ്കുന്നം 490, കുമാരമംഗലം 657, മണക്കാട് 510, മുട്ടം 438, പുറപ്പുഴ 442 എന്നിങ്ങനെയുളള വീടുകളാണ് ഉണ്ടായിരുന്നത.് സമയബന്ധിതമായി തന്നെ ഡാറ്റാ കളക്ഷന്‍ പൂര്‍ത്തീകരിച്ച് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് കൈമാറി. ഇന്‍വെസ്റ്റിഗേറ്റര്‍ മാര്‍ ഡാറ്റാ പൂര്‍ണ്ണമായും ആദ്യമായി അപ്‌ലോഡ്് ചെയ്ത ബ്ലോക്ക് പഞ്ചായത്തായി തൊടുപുഴ മാറി. ഈ പ്രവര്‍ത്തനത്തിന് ബ്ലോക്കിലെ വിഇഒ മാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ജോയിന്റ് ബി.ഡി.ഒമാര്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (പി &എം), സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഇന്‍വെസ്റ്റിമേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

 

 

Related Articles

Back to top button
error: Content is protected !!