Thodupuzha
തൊടുപുഴ ഈസ്റ്റ് ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി


തൊടുപുഴ: തൊടുപുഴ ഈസ്റ്റ് ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. സ്ഥാനാരോഹണ ചടങ്ങിന് കോ-ഓര്‍ഡിനേറ്റര്‍ വാമനകുമാര്‍ നേതൃത്വം നല്‍കി. സേവന പദ്ധതികളുടെ ഉദ്ഘാടനം പ്രോഗ്രാം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ നമ്പൂതിരി നിര്‍വഹിച്ചു. ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷൈന്‍കുമാര്‍, റീജനല്‍ ചെയര്‍മാന്‍ ടോം ജോസ്, സോണ്‍ ചെയര്‍പേഴ്‌സണ്‍ നോബി സുദര്‍ശന്‍, പി.വി.ഷാജു, എന്‍.പി പോള്‍, ജോസ് പോള്‍, ടോയ് മാത്യു, ലേഡീസ് ഫോറം പ്രസിഡന്റ് ജയിന്‍ ഷിജു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഷിജു മാനുവല്‍ (പ്രസിഡന്റ്), സുബിന്‍ തോമസ് (സെക്രട്ടറി), ടെന്‍സിങ് പോള്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
