Idukki

നെഹ്‌റു യുവകേന്ദ്രയില്‍ നിന്നും വിരമിക്കുന്ന കെ. ഹരിലാലിന്  യാത്രയയപ്പ് നല്‍കി

തൊടുപുഴ: 29 വര്‍ഷത്തെ സേവനത്തിനുശേഷം ഡെപ്യൂട്ടി ഡയറക്ടറായി ഇടുക്കി നെഹ്‌റു യുവകേന്ദ്രയില്‍ നിന്നും വിരമിക്കുന്ന കെ. ഹരിലാലിന് ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു, പ്രഫ. പി.ജി. ഹരിദാസ്, കെ.എം.എച്ച്. ഇക്ബാല്‍, ടി.കെ. മനോഹരന്‍, ജിജി വര്‍ഗീസ്, ഉദയകുമാര്‍, കെ.ബി.സുരേന്ദ്രനാഥ്, ശെല്‍വകുമാര്‍, എം.എം. മഞ്ജുഹാസന്‍, പി.എന്‍. സുധീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!