Thodupuzha
ഓടയിൽ വീണ് മരിച്ച സംഭവം :കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജനകീയവേദി കൺവീനർ ബഷീർ ഇടവെട്ടി


തൊടുപുഴ : തൊടുപുഴ ടൗണിൽ കാൽനട യാത്രക്കാരൻ ഓടയിൽ വീണ് മരിക്കാൻ ഇടയാക്കിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജനകീയവേദി കൺവീനർ ബഷീർ ഇടവെട്ടി ആവശ്യപ്പെട്ടു. ടൗണിലെ വിവിധ മേഖലകളിൽ ഇത്തരം ഓടകൾ നിലനിൽക്കുന്നുണ്ട് ടൗണിലെ വിവിധ മേഖലകളിൽ വാഹനങ്ങളിൽ യാത്ര ചെയ്യുവാൻ പോലും പറ്റാത്ത രീതിയിൽ കുണ്ടും കുഴിയുമായി റോഡ് തകർന്നിരിക്കുകയാണെന്നും അടിയന്തരമായി മുനിസിപ്പാലിറ്റിയും എംഎൽഎയും ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
