Uncategorized
ഇളംദേശം ടെലഫോണ്‍ എക്‌സേഞ്ചിനു മുന്‍പില്‍ കര്‍ഷക സംഘടനകള്‍ സമരം നടത്തി


തൊടുപുഴ: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം ഒത്ത് തീര്‍പ്പാക്കുക, കാര്‍ഷിക മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകള്‍ ധര്‍ണ നടത്തി. ഇളംദേശം ടെലഫോണ്‍ എക്‌സേഞ്ചിനു മുന്‍പില്‍ നടന്ന സമരം കര്‍ഷക കോണ്‍ഗ്രസ് (എസ്) സംസ്ഥാന നിര്‍വാഹക സമിതി അംഗം അനില്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജോസി വേളാച്ചേരി അധ്യക്ഷത വഹിച്ചു. സി.പി.എം മൂലമറ്റം ഏരിയ സെക്രട്ടറി ശിവന്‍ നായര്‍, ഇ.കെ കബീര്‍, ജോജോ ഞരളക്കാട്ട്, ബാബു. ജി, മനു കുരുവേലില്‍, സജി ആലയ്ക്കത്തടം, എം.ഐ ശശി എന്നിവര്‍ പങ്കെടുത്തു.
