Thodupuzha
ദേശീയ കർഷക സമരം ഒത്തുതീർപ്പാക്കണം – കർഷക യൂണിയൻ എം.


തൊടുപുഴ: ദേശീയ കർഷക സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ടു മാസത്തിലേറെയായി രാജ്യതലസ്ഥാനത്ത് അതിജീവനത്തിനായി കർഷകർ സമരം നടത്തി കൊണ്ടിരിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് ഒത്താശ ചെയ്ത് രാജ്യത്തെ ഒറ്റു കൊടുക്കുന്ന നയ സമീപനമാണ് മോഡി സർക്കാർ തുടരുന്നതെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിൽ കർഷക യൂണിയൻ എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് കുര്യാച്ചൻ പൊന്നാമറ്റം അദ്ധ്യക്ഷത വഹിച്ചു.പാർട്ടി നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസി വേളാഞ്ചേരിൽ, ജോസ് കുന്നുംപുറം, തങ്കച്ചൻ കുരിശുംമൂട്ടിൽ, ചാക്കോച്ചൻ, കെവിൻ ജോർജ്. തുടങ്ങിയവർ പ്രസംഗിച്ചു
