Thodupuzha
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ പുതുക്കി ഇന്ന് ബലിപെരുന്നാൾ


തൊടുപുഴ : ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ പുതുക്കി ഇന്ന് ബലിപെരുന്നാൾ (ഈദുൽ അസ്ഹ). പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ഥനകള്‍ നടക്കും.40 പേർക്ക് പള്ളികളിൽ നമസ്കാരത്തിന് അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്സിൻ എടുത്തവർക്കാണ് അനുമതി. സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
