Thodupuzha
വനിതാ ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


തൊടുപുഴ: വനിതാ ലീഗ് ജില്ലാ ഭാരവാഹികളായി ഷാനിത അലിയാര്‍ (പ്രസിഡന്റ്), ഷഹന ജാഫര്‍ (ജനറല്‍ സെക്രട്ടറി), ബീമ അനസ് (ട്രഷറര്‍), ഷീജ നൗഷാദ്, ഹഫ്‌സ സമദ്, സുമയ്യ സഹീര്‍ (വൈസ് പ്രസിഡന്റുമാര്‍), ഷെമീന നാസര്‍, ജാസ്മി അമാന്‍, സാഹിറ സക്കീര്‍, ഷീജ നെടുങ്കണ്ടം (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം.എ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ്, ജനറല്‍ സെക്രട്ടറി പി.എം അബ്ബാസ്, ട്രഷറര്‍ കെ.എസ് സിയാദ്, സെക്രട്ടറി ടി.എസ് ഷംസുദ്ദീന്‍, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി, സെക്രട്ടറി അഡ്വ. സാജിത സിദ്ദീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
