Thodupuzha

അഗ്നിശമന രക്ഷാ സേന തൊടുപുഴ നിലയത്തിന് MUV വാഹനം അനുവദിച്ചു.

തൊടുപുഴ:അഗ്നിശമന രക്ഷാ സേന തൊടുപുഴ നിലയത്തിന് MUV വാഹനം അനുവദിച്ചു.ഇടുക്കി ജില്ലയിലെ എട്ട് അഗ്നിശമന രക്ഷാ കേന്ദ്രങ്ങളിൽ പീരുമേട്ടിൽ മാത്രമായിരുന്നു വാഹനം ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ പീരുമേടിനു പുറമെ തൊടുപുഴ മൂന്നാർ ഇടുക്കി എന്നീ സ്റ്റേഷനുകളിലേക്ക് MUV വാഹനം അനുവദിച്ചിട്ടുണ്ട്. 4×4 MUV (MULTI UTILITY VEHICLE)വാഹനം ആയതിനാൽ പലവിധ രക്ഷാ കർമ്മങ്ങൾക്ക് അനായാസം ചെറു റോഡുകളിലൂടെയും മറ്റും ആവശ്യ വസ്തുക്കളുമായി കയറിച്ചെല്ലാനാകും. ജനറേറ്റർ, ലൈറ്റ് തുടങ്ങി രക്ഷാ ഉപകരണങ്ങളുമായി വേഗതയിൽ ഏതു സ്ഥലത്തും എത്തിച്ചേരാം. തൊടുപുഴ അഗ്നി രക്ഷാ നിലയത്തിന് ഈ വാഹനം അനുവദിച്ചതോടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായിരുന്ന മലയോരമേഖലയിലേക്കുള്ള രക്ഷാപ്രവർത്തനത്തിന്റെ വേഗത കൂട്ടുമെന്നും സ്റ്റേഷൻ ഓഫീസർ പി.വി രാജൻ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!