ജോയിന്റ് കൗണ്‍സില്‍ ജില്ലയില്‍ പതാകദിനം ആചരിച്ചു


തൊടുപുഴ: ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നതിന് മുന്നോടിയായി പതാകദിനാചരണം നടത്തി. കലക്ടറേറ്റ് സമുച്ചയത്തില്‍ നടന്ന പതാകദിനാചരണം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. സാജന് പതാക ഉയര്‍ത്തി. തൊടുപുഴ ജോയിന്റ് കൗണ്‍സില്‍ ഓഫീസില്‍ ജില്ലാ പ്രസിഡന്റ് ആര്. ബിജുമോന് പതാക ഉയര്‍ത്തി. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ മേഖലാ പ്രസിഡന്റ് എ.കെ. സുഭാഷും പീരിമേട് മിനിസിവില്‍ സ്റ്റേഷനില്‍ ജില്ലാ സെക്രട്ടറി വി.ആര്. ബീനാമോളും, നെടുങ്കണ്ടം മിനിസിവില്‍ സ്റ്റേഷനില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സുകുമാരനും, ദേവികുളം മിനിസിവില്‍ സ്റ്റേഷനില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.ഇ. സുബൈറും, ഇടുക്കി താലൂക്ക് ഓഫീസ് സമുച്ചയത്തില്‍ വനിതാ കണ്‍വീനര്‍ എസ്. ബിന്ദുവും പതാക ഉയര്‍ത്തി. കട്ടപ്പനയില്‍ ഷെറിന് റെഹ്മാന്, മനോജ് ജോസഫ് എന്നിവരും ശാന്തമ്പാറയില്‍ എം.ജെ. ജോസ്, അടിമാലിയില്‍ അനില്‍ ദത്ത്, രാജാക്കാട് മിനി സാബു എന്നിവരും പതാക ഉയര്‍ത്തി. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പതാക ദിനാചരണത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജി. രമേശ്, ഡി.കെ. സജിമോന്‍, എ.കെ. സുഭാഷ്, പി.ടി. വിനോദ്, മഞ്ജുമോള്‍, അനീഷ് ടി.എസ്., പി.വി. പ്രസാദ്, സി.ആര്. റെജി, രജനീഷ്, അനീഷ്കുമാര്‍ എന്‍., സജന് എന്‍.കെ., പി.സി. ജയന്, ആര്. വിഷ്ണു, കെ.ടി. ബിജു ടി.വി. പ്രിയ എന്നിവര്‍ നേതൃത്വം നല്കി.
