കേരളാ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് യൂണിയന് സൗജന്യ കാലിത്തീറ്റ വിതരണം നടത്തി


തൊടുപുഴ: കേരളാ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റ വിതരണം ചെയ്തു. വെള്ളിയാമറ്റം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയും ക്ഷീരകര്‍ഷകനുമായ കിഴക്കേപറമ്പില്‍ മാത്യു ബെന്നിക്ക് കാലിത്തീറ്റ നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ പ്രസിഡന്റ് വി.കെ. മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജയ ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിനോയി പി. മാത്യു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കുര്യന് കെ. ജേക്കബ്, വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ സെക്രട്ടറി എ. സുരേഷ്കുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്. ബിജുമോന്, കെ.എല്‍.ഐ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. സാജന്, ജില്ലാ സെക്രട്ടറി എം.കെ. റഷീദ്, വൈസ് പ്രസിഡന്റ് സാബു കെ. തങ്കപ്പന് എന്നിവര്‍ പങ്കെടുത്തു.
