എഫ്എസ്ഇടിഒ തൊടുപുഴ മേഖല കമ്മിറ്റി സായാഹ്ന സദസ്സുകള്‍ സംഘടിപ്പിച്ചു


തൊടുപുഴ: ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ തൊടുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാദേശിക സായാഹ്ന സദസ്സുകള്‍ സംഘടിപ്പിച്ചു. സൗജന്യവും സാര്‍വത്രികവുമായ കോവിഡ് വാക്‌സിനേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തുക, വിദ്യാഭ്യാസത്തെ കാവി വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീപക്ഷ നയങ്ങളെ പിന്തുണയ്ക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സായാഹ്ന സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടത്തിയ സായാഹ്ന സദസ്സ് കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാര്‍ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ഷാമോന്‍ലൂക്, കെ എം സി എസ് യു ജില്ലാ പ്രസിഡണ്ട് വി എസ് എം നസീര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. ഇളംദേശത്ത് എഫ് എസ് ഇ ടി ഒ ജില്ല സെക്രട്ടറി സി എസ് മഹേഷ് ഉദ്ഘാടനം ചെയ്തു.എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോബി ജേക്കബ്, മണക്കാട് കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ കെ കെ ഷാജി ഉദ്ഘാടനം ചെയ്തു.എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എസ് ജാഫര്‍ഖാന്‍, ജില്ലാ കമ്മിറ്റിയംഗം കെ എ ബിന്ദു, ടി കെ ബെന്നി, കരിമണ്ണൂരില്‍ കെജിഒഎ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ വി ബി വിനയന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം പികെ അബിന്‍, കരിങ്കുന്നത്ത് കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ഐ ബിനുമോന്‍ ഉദ്ഘാടനം ചെയ്തു.എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ടി ജി രാജീവ്, ഏരിയ സെക്രട്ടറി സജിമോന്‍ ടി മാത്യു, വണ്ണപ്പുറത്ത് കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് ടി ബി മോളി ഉദ്ഘാടനം ചെയ്തു.എന്‍ ജി ഒ യൂണിയന്‍ ഏരിയ സെക്രട്ടറി പി പുഷ്പരാജ് എന്നിവര്‍ പങ്കെടുത്തു.
