Thodupuzha

ഭിന്നശേഷിക്കാര്‍ക്ക് ധനസഹായം

തൊടുപുഴ :  സമൂഹത്തില്‍ തികച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമായ ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് നടത്തിവരുന്ന തുടര്‍ പദ്ധതിയായ മാതൃജോതിയ്ക്കായി ഗുണഭോക്തക്കളെ കണ്ടെത്തുന്നതിന് ഇടുക്കി ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

വൈകല്യങ്ങളുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് (രണ്ട് വയസ്സാകുന്നതു വരെ) പ്രതിമാസം രണ്ടായിരം രൂപ നല്‍കുന്ന പദ്ധതിയാണിത്. ബി പി എല്‍ വിഭാഗത്തിലുള്ളവര്‍ക്കായിരിക്കും അപേക്ഷിക്കാനുള്ള അര്‍ഹത. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് മൂന്ന് മാസത്തിനകം ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്, വൈകല്യ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൌണ്ട് പാസ് ബുക്കിന്റ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രുപയില്‍ കവിയാന്‍ പാടില്ലാ.

 

നിയമം അനുശാസിക്കുന്ന 21 തരം വൈകല്യ ബാധിതര്‍ക്ക് ആനുക്യുല്യം നല്‍കുന്നു. അവര്‍ക്ക് നിശ്ചയിച്ചിട്ടുളള വൈകല്യത്തിന്റെ തോതും ചുവടെ ചേര്‍ക്കുന്നു

 

1 Blindness 80%

2 Intellectual disability 60%

3 Cerebral palsi 60%

4 Loco motor disability 80%

5 Muscular dystrophy 50%

6 Mental illnsse 60%

7 Multiple disabilities Combination of Deaf blind 1st priority. Combination of Intellectual disability-2nd priority. Other Combination -3rd priority. 50%

8 Acid attack victism 80%

9 Autism spectrum disorder 50%

10 Low vision 70%

11 Deaf & Hard of hearing 80%

12 Chronic neurological condition 70%

13 Leprosy cured person 80%

14 Multiple sclerosis 60%

15 Parkinson’s disease 60%

16 Hemophilia 70%

17 Thalassemia 70%

18 Sickle cell disease 70%

19 Speech and language disability 80%

20 Dwarfism 70%

21 Specific learning disability 100%

 

 

മേല്‍ സൂചിപ്പിച്ച പദ്ധതിയില്‍ ധനസഹായം ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം പൂരിച്ചിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ (മൂന്നാം നില) പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കേണ്ടതാണ്. അപേക്ഷ ഫോറവും വിശദ വിവരങ്ങളും http://www.sjd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ് . കുടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം.ഫോണ്‍ നം. 04862-228160

Related Articles

Back to top button
error: Content is protected !!