Thodupuzha
ബംഗ്ലാദേശ് വിമോചനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം: ഡി.സി.സി ആഘോഷ കമ്മിറ്റി രൂപീകരിച്ചു


തൊടുപുഴ: ബംഗ്ലാദേശ് വിമോചനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സി നിര്‍ദേശമനുസരിച്ച് ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ (ചെയര്മാന്), ജോര്‍ജ് ജോസഫ് പടവന്, ജോയി വെട്ടിക്കുഴി (വൈസ് ചെയര്മാന്മാര്),
അഡ്വ. റെജി ജി. നായര്‍ (കോ-ഓര്‍ഡിനേറ്റര്‍), ഇ.കെ വാസു, ജോണി കുളംപള്ളി, അഡ്വ സേനാപതി വേണു, അഡ്വ സിറിയക് തോമസ്, ഇന്ദു സുധാകരന് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
