Uncategorized

കോടിക്കുള്ളം വെള്ളാഞ്ചിറ വ്യാപക നാശനഷ്ടം

തൊടുപുഴ : ഇന്ന് രാവിലെ നാലുമണിക്ക് തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം വെള്ളാഞ്ചിറ ഭാഗത്ത് ഉണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനെതുടർന്ന് നിരവധി വീടുകൾ തകരുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. തൊടുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

സീനിയർ ഫയർ ഓഫീസർമാരായ T.E .അലിയാർ, K.A. ജാഫർ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ബിൽസ് ജോർജ് , D.മനോജ് കുമാർ , ബിപിൻ A തങ്കപ്പൻ , K.Bജിനീഷ് കുമാർ , വിഎസ് അജയകുമാർ , T.K.വിവേക്, M.Nഅയ്യൂബ് . D.അഭിലാഷ്, ഷൗക്കത്തലി ഫവാസ് , സ്റ്റോ ജൻബേബി, എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

 

ചിത്രം: ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റുന്നു

 

Related Articles

Back to top button
error: Content is protected !!