കാറ്റിലും മഴയത്തും മുട്ടം, കുടയത്തൂര്‍ പഞ്ചായത്തുകളില്‍ വ്യാപക നാശം


മുട്ടം: കാറ്റിലും മഴയത്തും മുട്ടം, കുടയത്തൂര്‍ പഞ്ചായത്തുകളില്‍ വ്യാപക നാശം.ഇന്നലെ രാവിലെ 11 മണിയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്.മുട്ടം ജില്ലാ ജയിലിന്റെ പമ്പ് ഹൗസിന് സമീപം മാത്തപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ നെല്ലി മരം കടപ്പുഴകി വൈദ്യതി ലൈന്‍ പൊട്ടി നിലത്ത് വീണു.ഷാന്താള്‍ പബ്ലിക്ക് സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് പോസ്റ്റ് ഒടിഞ്ഞു. കോടതി ഭാഗത്ത് വിജിലന്‍സ് ഓഫീസിന് സമീപം റോഡരുകില്‍ നിന്നിരുന്ന മരം കടപ്പുഴകി വൈദ്യുതി ലൈനില്‍ വീണ് പോസ്റ്റ് ഒടിഞ്ഞു.ഇടപ്പള്ളി, കാക്കൊമ്പ് ,പഴയമറ്റം, പച്ചിലാംകുന്ന്,മലങ്കര പ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ പറമ്പിലെയും റോഡരുകിലേയും നിരവധി മരങ്ങള്‍ മറിഞ്ഞ് വീഴുകയും ശിഖരങ്ങള്‍ ഒടിയുകയും ചെയ്തു.വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും നാശം സംഭവിച്ചു.പഞ്ചായത്ത് മെമ്പർ അരുണ്‍ പൂച്ചക്കുഴി,മുട്ടം-തൊടുപുഴ കെ .എസ് .ഇ .ബി ജീവനക്കാര്‍,തൊടുപുഴ അഗ്നിശമന വിഭാഗം, പ്രദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളിലെ മരശിഖരങ്ങള്‍ വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ ഇന്നലെ രാത്രിയും പണികള്‍ നടത്തിയിരുന്നു. കുടയത്തൂര്‍ പഞ്ചായത്തില്‍ കാഞ്ഞാര്‍ കൂരവളവിന് സമീപമുള്ള കൈതവേലില്‍ ഷാജിയുടെ വീടിന് മുകളിലേക്ക് സമീപത്ത് നിന്ന തേക്ക് മരം കടപുഴകി വീണു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സേവാ ഭാരതി പ്രവര്‍ത്തകരും പ്രദേശവാസികളും വീടിന് മുകളില്‍ നിന്നും മരം മുറിച്ച് നീക്കി.
