ഹോക്കി ഗോള്‍ മാരോ ചലഞ്ച് ഉദ്ഘാടനം ചെയ്തു


തൊടുപുഴ: ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഹോക്കി ഇടുക്കിയും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഹോക്കി ഗോള്‍ മാരോ ചലഞ്ച് സംഘടിപ്പിച്ചു. ഹോക്കി ഇടുക്കി പ്രസിഡന്റ് ബിനോയ് മുണ്ടയ്ക്കാമറ്റം അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂളില്‍ ആരംഭിക്കുന്ന ഹോക്കി പരിശീലന കേന്ദ്രത്തിലേക്ക് 20 ഹോക്കി സ്റ്റിക്കുകള്‍ നല്‍കി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. രാജു തരണിയില്‍ നിര്‍വഹിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയിയന്റ് സെക്രട്ടറി ശരത് യു. നായര്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ജെയ്‌സണ്‍ ജോസഫ്, കേരള അക്വാറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബേബി വര്‍ഗീസ്, കേരള ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സൈജന്‍ സ്റ്റീഫന്‍, സോക്കര്‍ സ്‌കൂള്‍ ഡയറക്ടര്‍ പി.എ. സലിംകുട്ടി, ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ബിലീഷ് സുകുമാരന്‍, റോള്‍ ബോള്‍ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷിജി ജെയിന്‍, സിനോജ് പി., റെജി ജോസഫ്, റിജോ ഡോമി, മിനി ആഗസ്റ്റിന്‍, ഡിംപിള്‍ വിനോദ്, ഹോക്കി കോച്ച് അഖില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
