Thodupuzha

ഹോമിയോപ്പതി വകുപ്പില്‍ അഭിമുഖം

തൊടുപുഴ: ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവുള്ള അറ്റന്‍ഡര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയോഗിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ 28 ന് രാവിലെ 10.30 ന് തൊടുപുഴ തരണിയില്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സി പാസായതും ഏതെങ്കിലും ഒരു ഹോമിയോപ്പതി എ ക്ലാസ് പ്രാക്ടീഷണറുടെ കീഴില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ഥികള്‍ ജാതി, വയസ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 227326.

Related Articles

Back to top button
error: Content is protected !!