Uncategorized

ഡ്രീം ലാൻഡ് റെസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു.

കുമ്പംകല്ല് : ഡ്രീം ലാൻഡ് റെസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷൻ അംഗങ്ങളായവരുടെ മക്കളിൽ നിന്ന് 2021 എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 5 കുട്ടികളെ ആദരിച്ചു.

പ്രസിഡന്റ്‌ കെ.എം റഷീദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മൊമെന്റോയും, ക്യാഷ് അവാർഡും, ഗിഫ്റ്റ് വൗച്ചറുകളും വിതരണം ചെയ്തു.

യോഗത്തിൽ കബീർ ടി.കെ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജാസ്മിൻ മുഹമ്മദാലി, റഹിം പി.കെ , ജുബൈരിയ ഷുക്കൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. നസീമ അഷ്‌റഫ്‌ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!