Uncategorized
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


കുമാരമംഗലം : മുസ്ലിം ലീഗ് പെരുമ്പിള്ളിച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ ആദരിച്ചു. ഇന്ന് വൈകിട്ട് 5മണിക്ക് പെരുമ്പിള്ളിചിറയിൽ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമിന നാസർ ഉൽഘടനം ചെയ്തു.
യുത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അജാസ് പുത്തൻപുര. സെക്രട്ടറി സുലൈമാൻ വെട്ടിക്കൽ. യുഡിഫ് ചെയർമാൻ നിസാർ പഴേരി. ഫൈസൽ എല്പറമ്പിൽ. വാർഡ് പ്രസിഡന്റ് ഉമ്മർ കലയം. സെക്രട്ടറി എം യു ജമാൽ,മുനീർ എം എസ് എഫ് എന്നിവർ പങ്കെടുത്തു
