Uncategorized

നിര്‍മാണം നടന്നു കൊണ്ടിരുന്ന വീട്ടില്‍ കോടയും ചാരായം വാറ്റിക്കൊണ്ടിരുന്ന  വാറ്റുപകരണങ്ങളും പിടികൂടി

കോടിക്കുളം : നിര്‍മാണം നടന്നു കൊണ്ടിരുന്ന വീട്ടില്‍ കോടയും ചാരായം വാറ്റിക്കൊണ്ടിരുന്ന വാറ്റുപകരണങ്ങളും പിടി കൂടി. കോടിക്കുളം വെള്ളംചിറയില്‍ നിര്‍മാണം നടന്നു കൊണ്ടിരുന്ന വീട്ടില്‍ വ്യാജ വാറ്റു നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് 200 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടി കൂടിയത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കാളിയാര്‍ സിഐ ബി.പങ്കജാക്ഷന്‍ ,എസ്‌ഐ ബിജു ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Back to top button
error: Content is protected !!