കനത്ത മഴയില്‍ കോടിക്കുളം പഞ്ചായത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി


തൊടുപുഴ: കനത്ത മഴയില്‍ കാടിക്കുളം പാറപ്പുഴ ഇല്ലിച്ചുവട് ഭാഗത്ത് 12 ഓളം വീടുകളില്‍ വെള്ളം കയറി. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് വീടുകളില്‍ വെള്ളംകയറിയത്. 2018ലെ മഹാപ്രളയത്തില്‍വീടുകള്‍ പൂര്‍ണമായും മുങ്ങി വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചിട്ടും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെന്നുംനാട്ടുകാര്‍ ആരോപിച്ചു. പ്രശ്നത്തില്‍ കലക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നു പഞ്ചായത്ത് അംഗം ഫ്രാന്‍സിസ് സ്‌കറിയ പാറെക്കാട്ടില്‍ ജില്ലാ കലക്ടറെ ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. കലക്ടറുടെ നിര്‍ദേശ പ്രകാരം തൊടുപുഴ തഹസീല്‍ദാര്‍ കെ.എം.ജോസുകുട്ടി സ്ഥലത്തെത്തി വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥലംവാങ്ങുന്നതിന് ആറുലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാലുലക്ഷം രൂപയും ഓരോ കുടുംബത്തിനും അടിയന്തരമായി അനുവദിക്കാമെന്നു ഉറപ്പുനല്‍കിയതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ബിജി പുള്ളോലിക്കല്‍, തങ്കമ്മ തങ്കപ്പന്‍ തെക്കേവീട്ടില്‍, രാഘവന്‍ മുളക്കുഴ, വര്‍ഗസീ് മേപ്പുറത്ത്, നബീസ പത്തോത്ത്, ജേക്കബ് ഇയോബ് ഇടക്കുന്നേല്‍, ദേവസ്യ വര്‍ഗീസ് പുള്ളോലിക്കല്‍, തോമസ് ദേവസ്യ പുള്ളോലിക്കല്‍, ബിനോയി കോച്ചേരില്‍, സുജാത കാലായിക്കുഴിയില്‍, ജോര്‍ജ് പുള്ളോലിക്കല്‍, സുമതി തെക്കേവീട്ടില്‍, തോമസ് ദേവസ്യ മുല്ലത്തറപ്പേല്‍, ജോസ് പെരിയംകുന്നേല്‍, സജീവന്‍ തെക്കേവീട്ടില്‍, ലൈല ഷംസുദീന്‍ കാഞ്ഞിരംകുന്നേല്‍, പൈലി ഉലഹന്നാന്‍ മേപ്പുറത്ത്, വര്‍ഗീസ് കുളമ്പയില്‍, വട്ടോത്ത് അമ്മിണി, അജയന്‍ വട്ടോത്ത്, ഫ്രാന്‍സിസ് വലരിയില്‍, ജോണി കാഞ്ഞിരംകുന്നേല്‍, ഗ്രേസി മക്കുപാറയ്ക്കല്‍, മാത്യു കൊട്ടുപിള്ളില്‍, അന്നമ്മ മൈക്കിള്‍ വാഴക്കുന്നത്ത്, ഷാജി മരുതുങ്കല്‍, കുര്യാച്ചാന്‍ കാരപ്പിള്ളില്‍, ഉദയന്‍ വട്ടോത്ത്, ജെസി വലരിയില്‍, ശാന്ത കാട്ടുകുന്നേല്‍, മണി കോച്ചിലേടത്ത് എന്നിവര്‍ക്ക് നാശം നേരിട്ടു.
