പെട്രോള്‍ വിലവര്‍ധനവ്: എല്‍.ഡി.എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു


തൊടുപുഴ: കേന്ദ്രസര്‍ക്കാര്‍ ഇന്ധന കൊള്ള അവസാനിപ്പിക്കുക മുദ്രാവാക്യമുയര്‍ത്തി എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പതിനായിരത്തോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു സമരം സംഘടിപ്പിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയുമായ എം.എം മണി നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പിയഎന് വിജയന് പങ്കെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് തൊടുപുഴ ഗാന്ധി സ്ക്വയറിലെ സമരം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി മത്തായി, കേരളാ കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു. മങ്ങാട്ടുകവല സ്റ്റാന്‍ഡില്‍ നടന്ന സമരം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് ഉദ്ഘാടനം ചെയ്തു.
