ChuttuvattomThodupuzha
വനമഹോത്സവം: മുളംതൈ നടീല്‍ ബുധനാഴ്ച


തൊടുപുഴ: വനം വന്യജീവി വകുപ്പ്-സാമൂഹിക വനവത്കരണ വിഭാഗം ഇടുക്കി ഡിവിഷന്, ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷനുമായി ചേര്‍ന്ന് വനമഹോത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന തൈ നടീല്‍ ബുധനാഴ്ച രാവിലെ 10ന് കോലാനി തോടിന് സമീപം മുളംതൈ നട്ടുകൊണ്ട് മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ കൗണ്‍സിലര്‍ കവിത വേണു അധ്യക്ഷത വഹിക്കും. സാമൂഹിക വനവത്കരണ വിഭാഗം ഇടുക്കി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.കെ. വിപിന്‍ദാസ് മുഖ്യപ്രഭാഷണം നടത്തും. കോലാനി തോടിന്റെ ഇരുവശങ്ങളിലുമായി നൂറ്റിയമ്പതോളം മുളംതൈകള്‍ ഇതോടനുബന്ധിച്ച് നട്ടുപിടിപ്പിക്കും.
